Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather News in Malayalam Live: യെല്ലോ അലര്‍ട്ട് നാല് ജില്ലകളില്‍ മാത്രം, ആശങ്ക വേണ്ട

Kerala Weather Live Updates: വടക്കന്‍ ഒഡിഷക്കും അതിനോട് ചേര്‍ന്നുളള ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു

Kerala Holiday, Rain Holiday, Rain Holiday Kerala June 16, Holiday for Schools, Kerala Weather, കേരളത്തില്‍ അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി, മഴ അവധി, കേരളത്തിലെ വിവിധ ജില്ലകളില്‍ അവധി

രേണുക വേണു

Thiruvananthapuram , വെള്ളി, 4 ജൂലൈ 2025 (06:39 IST)
Kerala Weather Live Updates, July 4: സംസ്ഥാനത്ത് ഇന്ന് പൊതുവെ മഴയുടെ തീവ്രത കുറവായിരിക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 
 
വടക്കന്‍ ഒഡിഷക്കും അതിനോട് ചേര്‍ന്നുളള ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുനമര്‍ദ്ദ പാത്തി (off shore  trough) സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ ആറ് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ശക്തി കൂടിയും കുറഞ്ഞും ഇടവേളകളോട് കൂടിയ മഴയും കാറ്റും ശനി / ഞായറാഴ്ച വരെ തുടരും. ജൂലൈ 11നു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായേക്കും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!