Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രവാസികളുടെ ക്വാറന്റൈൻ: വിമർശനങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി മുഖ്യമന്ത്രി

പ്രവാസികളുടെ ക്വാറന്റൈൻ: വിമർശനങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി മുഖ്യമന്ത്രി
, ബുധന്‍, 27 മെയ് 2020 (17:37 IST)
ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന എല്ലാവരിൽ നിന്നും ക്വാറന്റൈൻ ചിലവ് ഈടാക്കുമെന്ന സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തീരുമാനം കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കിയ സാഹചര്യത്തിലാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്
 
പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോലി നഷ്ടപ്പെട്ട് ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവരടക്കം മുഴുവൻ പ്രവാസികളും ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസര്‍കോട് ജില്ലയില്‍ കാണപ്പെടുന്ന പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി