Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറം കളക്‌ടറുമായി സമ്പർക്കം, മുഖ്യമന്ത്രിയും സ്പീക്കറും 7 മന്ത്രിമാരും നിരീക്ഷണത്തിൽ

മലപ്പുറം കളക്‌ടറുമായി സമ്പർക്കം, മുഖ്യമന്ത്രിയും സ്പീക്കറും 7 മന്ത്രിമാരും നിരീക്ഷണത്തിൽ
, വെള്ളി, 14 ഓഗസ്റ്റ് 2020 (17:39 IST)
മലപ്പുറം കളക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്‌ണനും സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ സന്ദർശന സമയത്ത് മുഖ്യമന്ത്രിക്കൊപ്പം മലപ്പുറം ജില്ലാ കളക്‌ടറായ എൻ ഗോപാലകൃഷ്‌ണനും പങ്കെടുത്തിരുന്നു. കളക്‌ടറിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോകുന്നത്.
 
മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോകും. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂർ സന്ദർശനം നടത്തിയിരുന്നു. അതേസമയം ഗവർണർ നിരീക്ഷണത്തിൽ കഴിയില്ലെന്ന് രാജ്‌ഭവൻ അറിയിച്ചു.
 
മലപ്പുറം കളക്ടര്‍ക്ക് പുറമെ സബ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി കൊവിഡ് നിരീക്ഷണത്തിലായതിനെ തുടർന്ന് നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം നൽകുക. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ കടകംപള്ളി സുരേന്ദ്രനായിരിക്കും നാളെ പതാക ഉയർത്തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീന്‍വില്‍പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തും