Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ്ണക്കടത്തിൽ ഫലപ്രദമായ അന്വേഷണം വേണം- പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

സ്വർണ്ണക്കടത്തിൽ ഫലപ്രദമായ അന്വേഷണം വേണം- പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം , ബുധന്‍, 8 ജൂലൈ 2020 (19:48 IST)
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
 
നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണെന്നും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് നിലവിലെ സംഭവമെന്നും വിവിധമാനങ്ങളിൽ നിന്നുള്ള അന്വേഷണം കേസിൽ ആവശ്യമാണെന്നും കത്തി‌ൽ പറയുന്നു.
 
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നും കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ എല്ലാം പരിശൊധിക്കുന്നതാകണം അന്വേഷണമെന്നും ഇതരമൊന്ന് ആവർത്തിക്കാതെ എല്ലാ കണ്ണികളെയും പുറത്തെത്തിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും ഇക്കാര്യങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ട് ദിവസത്തിനിടെ കേരളത്തിൽ സമ്പർക്കം വഴി 302 പേർക്ക് കൊവിഡ്