Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാലറി ചാലഞ്ചിന് കേന്ദ്രസർക്കാർ ആഹ്വാനം: മാസത്തിൽ ഒരു ദിവസത്തെ ശമ്പളം ഒരു വർഷത്തേക്ക് നൽകാം

സാലറി ചാലഞ്ചിന് കേന്ദ്രസർക്കാർ ആഹ്വാനം: മാസത്തിൽ ഒരു ദിവസത്തെ ശമ്പളം ഒരു വർഷത്തേക്ക് നൽകാം
, വ്യാഴം, 30 ഏപ്രില്‍ 2020 (16:26 IST)
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനായി സാലറി ചലഞ്ചിന് ആഹ്വാനം നൽകി കേന്ദ്രസർക്കാർ. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന്‌ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
 
താൽപര്യമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സാലറി ചാലഞ്ചിൽ പങ്കെടുക്കാം.മേയ് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പിഎം കെയര്‍ ഫണ്ടിലേയ്ക്ക് സംഭാവന നൽകാവുന്നതാണ്. താൽപര്യമുള്ള ജീവനക്കാർ വിവരം അറിയിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
 
വന്യൂ വകുപ്പിനായി നല്‍കിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ബാധകമാകുന്ന വിജ്ഞാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.ചില മാസങ്ങളില്‍ മാത്രം ശമ്പളത്തില്‍നിന്ന് ശമ്പളം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെ നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.'
 
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17-ന് നൽകിയ വിജ്ഞാപനത്തിൽ വ്യക്തത വരുത്തിയിട്ടുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാനയെ മാത്രം ഉപയോഗിച്ച് തൃശൂർ പൂരം നടത്താൻ അനുവദിക്കണം, ആവശ്യം തള്ളി കളക്‌ടർ