Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോഷ്യലിസം പറയുന്നവര്‍ ചൈനയില്‍ പോയി നോക്കണം, ഇവിടെ 1180 കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്താണ്

സോഷ്യലിസം പറയുന്നവര്‍ ചൈനയില്‍ പോയി നോക്കണം, ഇവിടെ 1180 കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്താണ്
, ഞായര്‍, 16 ജൂലൈ 2023 (17:17 IST)
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികളെ സംബന്ധിച്ച് വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. ഒരു വിഭാഗം ജീവനക്കാര്‍ സ്ഥാപനത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് ബിജു പ്രഭാകര്‍ ആരോപിച്ചു. സംസ്ഥാനത്ത് 1180 ബസുകളാണ് കട്ടപ്പുറത്ത് കിടക്കുന്നതെന്നും സോഷ്യലിസം പറയുന്നവര്‍ ചൈനയില്‍ പോയി നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഏത് നിര്‍ദേശത്തെയും യൂണിയനുകള്‍ അറബിക്കടലില്‍ തള്ളും. കെഎസ്ആര്‍ടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നില്‍. ചില കുബുദ്ധികളാണ് കോര്‍പ്പറേഷന്‍ നന്നാവാന്‍ സമ്മതിക്കാത്തത്. 1243 പേര്‍ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ലെന്നും സ്വിഫ്റ്റ് കെഎസ്ആര്‍ടിസിക്ക് ഭീഷണിയാണെന്നുള്ളത് വ്യാജ പ്രചാരണമാണെന്നും സ്വിഫ്റ്റിലെ വേതനം കെഎസ്ആര്‍ടിസിയില്‍ ലഭിക്കുന്നതിന്റെ 40 ശതമാനം മാത്രമാണെന്നും ബിജു പ്രഭാകര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി