ഇ-ബുള്‍ ജെറ്റ് യൂട്യൂബ് ചാനലിന്റെ ഉടമസ്ഥരായ സഹോദരങ്ങള്‍ക്ക് 43,400 രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴയായി ചുമത്തിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന 'നെപ്പോളിയന്‍' വാഹനം നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു. ട്രാവലര്‍ കാരവനാക്കി മാറ്റിയപ്പോള്‍ നികുതി പൂര്‍ണമായി അടച്ചില്ലെന്നാണ് പരാതി. വാഹനത്തില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അല്ലാതിരുന്നിട്ടും വാഹനത്തില്‍ ഇവര്‍ പ്രസ് ബോര്‍ഡ് വച്ചിട്ടുണ്ട്. എല്ലാം ചേര്‍ത്താണ് 43,400 രൂപ പിഴയായി ഈടാക്കിയത്. ഇവരുടെ വാഹനത്തിന്റെ ആര്‍.സി. റദ്ദാക്കാന്‍ നടപടി തുടങ്ങിയതായി ഗതാഗതവകുപ്പ് അറിയിച്ചു. മോട്ടോര്‍ വാഹന നിയമ പ്രകാരം അനുവാദമില്ലാത്ത ലൈറ്റുകള്‍ വാഹനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.