Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീഡന വിവരത്തെ കുറിച്ച് ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം: സംവിധായകന്‍ കമലിനെതിരെ ശ്രീകാര്യം പൊലീസില്‍ പരാതി

പീഡന വിവരത്തെ കുറിച്ച് ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം: സംവിധായകന്‍ കമലിനെതിരെ ശ്രീകാര്യം പൊലീസില്‍ പരാതി

ശ്രീനു എസ്

, ബുധന്‍, 13 ജനുവരി 2021 (14:49 IST)
പീഡന വിവരത്തെ കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശം നടത്തിയ സംഭവത്തില്‍ സംവിധായകന്‍ കമലിനെതിരെ ശ്രീകാര്യം പൊലീസില്‍ പരാതി ലഭിച്ചു. തിരുവനന്തപുരം സ്വദേശി സുനില്‍ മാത്യുവാണ് പരാതി നല്‍കിയത്. നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാരോപിച്ച് മുന്‍പ് യുവനടി കമലിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയിലാണ് കമല്‍ വിവാദ പരാമര്‍ശം നടത്തിയത്.
 
അത് നമ്മുടെ സിനിമയില്‍ പണ്ടു നടന്ന കാര്യമാണെന്നും താന്‍ അത് സെറ്റില്‍ ചെയ്‌തെന്നുമാണ് കമല്‍ പറഞ്ഞത്. കമല്‍ പരസ്യമായി കുറ്റം സമ്മതിച്ചതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പരാതിയില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻകൂട്ടി തീരുമാനം ഉറപ്പിച്ചവരിൽ നിന്നും എങ്ങനെ പരിഹാരം ഉണ്ടാവും, സുപ്രീംകോടതി സമിതിക്കെതിരെ ശശി തരൂർ