Webdunia - Bharat's app for daily news and videos

Install App

പി.വി.അന്‍വറിനെതിരെ തൃശൂരില്‍ പരാതി

മോഹന്‍ദാസിനു ആര്‍എസ്എസ് ബന്ധമുണ്ട്. താന്‍ അഞ്ചുനേരം നിസ്‌കരിക്കുന്നതാണ് അദ്ദേഹത്തിനു പ്രശ്‌നം തുടങ്ങിയ പരാമര്‍ശങ്ങളാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്

രേണുക വേണു
വെള്ളി, 4 ഒക്‌ടോബര്‍ 2024 (08:44 IST)
എംഎല്‍എ പി.വി.അന്‍വറിനെതിരെ തൃശൂരില്‍ പരാതി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തുന്നതായി ആരോപിച്ച് തൃശൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. തൃശൂരിലെ ഇടതുപക്ഷ പ്രവര്‍ത്തകനായ കെ.കേശവദാസാണ് പരാതിക്കാരന്‍. മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെതിരെ വര്‍ഗീയവാദി, മുസ്ലിം വിരോധി തുടങ്ങിയ പരാമര്‍ശങ്ങള്‍ അന്‍വര്‍ നടത്തിയിരുന്നു. ഈ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം. 
 
തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ മോഹന്‍ദാസ് ശ്രമിച്ചു. മോഹന്‍ദാസിനു ആര്‍എസ്എസ് ബന്ധമുണ്ട്. താന്‍ അഞ്ചുനേരം നിസ്‌കരിക്കുന്നതാണ് അദ്ദേഹത്തിനു പ്രശ്‌നം തുടങ്ങിയ പരാമര്‍ശങ്ങളാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. മോഹന്‍ദാസിനു മുസ്ലിം വിരോധമാണെന്നും അന്‍വര്‍ ആരോപിച്ചിട്ടുണ്ട്. 
 
എന്നാല്‍ അന്‍വറിന്റെ ആരോപണങ്ങളെ പൂര്‍ണമായി മോഹന്‍ദാസും ജില്ലയിലെ സിപിഎം നേതൃത്വവും തള്ളുകയായിരുന്നു. അന്‍വര്‍ നാട്ടില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വര്‍ഗീയ കാര്‍ഡ് കളിക്കുകയാണെന്നും സിപിഎമ്മും തിരിച്ചടിച്ചു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയ പാത തകര്‍ന്ന സംഭവം: കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, ഓഫീസ് അടിച്ചുതകര്‍ത്തു

ഒമിക്രോൺ ജെ എൻ 1, എൽ എഫ് 7, എൻ ബി 1.8: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത

തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ

National Herald Case: സോണിയ ഗാന്ധി പദവി ദുരുപയോഗം ചെയ്തു, തട്ടിയത് 988 കോടി, എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം?

നിലവില്‍ ഇന്ത്യയിലെ സജീവ കോവിഡ് കേസുകള്‍ 275; ഏതുനിമിഷവും പുതിയ തരംഗം വരാമെന്ന ആശങ്കയില്‍ ആരോഗ്യവിദഗ്ധര്‍

അടുത്ത ലേഖനം
Show comments