കൊച്ചി: രോഗം വലിയ രീതിയിൽ വ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ ഇനി സമ്പുർണ ലോക്‌ഡൗൺ ഫലംചെയ്യില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ്. ഡോ എബ്രഹം വര്‍ഗീസ്. കേരളത്തിൽ സമൂഹ വ്യാപനം ഉണ്ടായി കഴിഞ്ഞു എന്നും അതിനാൽ ഇനി പ്രാദേശികമായി ക്ലസ്റ്ററുകൾ തിരിച്ചുള്ള ലോക്ഡൗണാണ് ഫലം കാണുക എന്ന് അദ്ദേഹം വ്യക്തമാക്കി.
ഉറവിടം മനസിലാവാത്ത രോഗികളുടെ എണ്ണം വർധിയ്കുകയാണ്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് പോസിറ്റീവ് കേസുകള്‍ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നു, സമൂഹ വ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും തുടങ്ങി എല്ലാ പ്രദേശത്തും ഈ ലക്ഷണങ്ങള്‍ പ്രകടമാണ്.
നേരത്തെ കേരളത്തില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും വ്യാപനം നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമ്പൂർണ ലോക്ക്ഡൗണിന് പകരം പ്രാദേശിക തലത്തില്‍ ഓരോ ഏരിയ തിരിച്ച് ക്ലസ്റ്റര്‍ മേഖലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുകയാണ് വേണ്ടത്. ആരും കൊവിഡ് വൈറസ് വാഹകരാവാം എന്ന നില സംസ്ഥാനത്ത് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.