Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമ്പൂർണ ലോക്‌ഡൗണിൽ തീരുമാനം തിങ്കളാഴ്ച, 27ന് പ്രത്യേക മന്ത്രിസഭായോഗം

വാർത്തകൾ
, വ്യാഴം, 23 ജൂലൈ 2020 (12:26 IST)
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തകത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ദൗൺ പ്രഖ്യാപിയ്ക്കുന്നതിൽ തിങ്കളാഴ്ച അന്തിമ തീരുമാനമുണ്ടകും. നിലവിലെ സ്ഥിതി വിലയിരുത്താൻ നാളെ ഉച്ചകഴിഞ്ഞ് സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സർവകക്ഷിയോഗത്തിന്റെ കൂടി തീരുമാനത്തിലായിരിയ്ക്കും ലോക്‌ഡൗണിൽ അന്തിമ തീരുമാനം ഉണ്ടാവുക.
 
നിലവിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും  സർവകക്ഷിയോഗത്തിൽ ചർച്ച ചെയ്യും. യോഗ തീരുമനങ്ങളൂടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന വ്യാപന ലോക്ഡൗണിൽ അന്തിമ തീരുമാനം ഉണ്ടാവുക. തിങ്കളാഴ്ച ചേരാൻ തീരുമാനിച്ച നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനും ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ വിലയിൽ ഒരു എക്കണോമി സ്മാർട്ട്ഫോൺ കൂടി, റിയൽമി സി 11 വിപയിൽ