കുമ്പസരിക്കണമെന്ന് നിയമമൊന്നുമില്ല, നിരോധിക്കാനും കഴിയില്ല: ഹൈക്കോടതി
കുമ്പസാരം നിരോധിക്കാൻ കഴിയില്ല; ഹർജി തള്ളി ഹൈക്കോടതി
പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അതിൽ കൈകടത്തുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.
ഒരു വിശ്വാസം തെരഞ്ഞെടുക്കാനും അതില്‍ നിന്ന് പുറത്തു പോകാനും അവകാശമുണ്ട്. കുമ്പസരിക്കുമ്പോള്‍ എന്തു പറയണം പറയേണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. കുമ്പസരിക്കണമെന്ന് നിയമപരമായി നിര്‍ബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുമ്പസരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.