ക്രൈസ്തവ സഭകളിലെ കുമ്പസാരം നിർത്തണം, പീഡന പരാതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണം: രേഖ ശർമ
ക്രൈസ്തവ സഭകളിലെ കുമ്പസാരം നിർത്തണം, പീഡന പരാതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണം: രേഖ ശർമ
Publish Date: Thu, 26 Jul 2018 (14:47 IST)
Updated Date: Thu, 26 Jul 2018 (14:50 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നൽകിയ പീഡന പരാതിയും ഓർത്തഡോക്സ് വൈദികർക്കെതിരെ സ്‌ത്രീ നൽകിയ പീഡന പരാതിയും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും നൽകിയ റിപ്പോർട്ടിലാണ് രേഖ ശർമ്മ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ സഭകളിലെ കുമ്പസാരം നിർത്തണമെന്നും, പ്രതികൾക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും 25 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.