Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം: ഹർജികളിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം: ഹർജികളിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
, വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (14:35 IST)
ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിൻ്റെ വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഉൾപ്പടെ നൽകിയ ഹർജികളീൽ സുപ്രീം കോടതി നോട്ടീസ്.  കേന്ദ്ര സര്‍ക്കാരിനും കേസിലെ എതിര്‍കക്ഷികള്‍ക്കുമാണ് നോട്ടീസ്. അടുത്ത വർഷം ഫെബ്രുവരിയിൽ ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
 
ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ബലാത്സംഗങ്ങൾക്ക് എതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് ഘടകവിരുദ്ധമാണ് ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവെന്നാണ് ഹർജിക്കാരുടെ വാദം. പങ്കാളിയുടെ അനുവാദമില്ലാതെ നടക്കുന്ന ഏത് ലൈംഗികവേഴ്ചയും ക്രിമിനൽ കുറ്റമാണെന്നാണ് ഹർജിക്കാരുടെ വാദം.
 
ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് ഭിന്നവിധി ഉണ്ടായിരുന്നു. ഭർതൃബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധറും അല്ലെന്ന് ജസ്റ്റിസ് സി ഹരി ശങ്കറും വിധിച്ചിരുന്നു. ഇതിനെതിരായാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരുവ് നായകളെ കൊല്ലുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് സംസ്ഥാന പൊലീസ് മേധാവി