Select Your Language

Notifications

webdunia
webdunia
webdunia
webdunia

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

Divya S Iyer: കര്‍ണ്ണനു പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ.കെ.രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്

Divya S Iyer, Divya S Iyer CPIM, Divya S Iyer Pinarayi Vijayan, Divya S Iyer KK Ragesh, Congress Cyber Attack against Divya S Iyer IAS, Pinarayi Vijayan, Narendra Modi, Ramesh Chennithala, K Surendran, MV Govindan, CPIM, Congress, BJP, RSS, DYFI, KSU

രേണുക വേണു

, ബുധന്‍, 16 ഏപ്രില്‍ 2025 (08:06 IST)
Divya S Iyer

Divya S Iyer IAS: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ പുകഴ്ത്തിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ദിവ്യ രാഗേഷിനെ പുകഴ്ത്തിയത്. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരിനാഥന്റെ ജീവിതപങ്കാളിയാണ് ദിവ്യ. 
 
കര്‍ണ്ണനു പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ.കെ.രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!, കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' എന്നും ദിവ്യ കുറിച്ചു. മുഖ്യമന്ത്രിയും രാഗേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ദിവ്യയുടെ പോസ്റ്റ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃശേഷിയെ പുകഴ്ത്തി ദിവ്യ പലവട്ടം സംസാരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dr.Divya S.Iyer IAS (@drdivyasiyerias)

'ദിവ്യ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സിപിഎമ്മിനു സ്തുതി പാടുന്നു' എന്നാണ് കോണ്‍ഗ്രസ് ഹാന്‍ഡിലുകളുടെ വിമര്‍ശനം. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ക്കു അപ്പുറം ദിവ്യയുടെ കുടുംബത്തെ അടക്കം അധിക്ഷേപിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നുണ്ട്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Dr.Divya S.Iyer IAS (@drdivyasiyerias)

അതേസമയം സൈബര്‍ ആക്രമണങ്ങള്‍ക്കിടയിലും ശക്തമായി പ്രതികരിച്ച് ദിവ്യ രംഗത്തെത്തി. സ്വന്തം അനുഭവത്തിലും കാഴ്ചപ്പാടിലും മറ്റുള്ളവരുടെ നന്മകളെ കുറിച്ച് സംസാരിച്ചതിനു കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് ദിവ്യ പറഞ്ഞു. നല്ലത് മാത്രം ചെയ്യുക, നല്ലത് പറയുക, ആരെയും അധിക്ഷേപിക്കരുത്, നമ്മള്‍ കാരണം മറ്റൊരാളും വേദനിക്കരുത് എന്നൊക്കെ പറഞ്ഞ് മനസിലാക്കി തരികയും പ്രാവര്‍ത്തികമാക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന പൂര്‍വ്വികരുടെ പാത പിന്തുടരുവാനാണ് താന്‍ ശ്രമിക്കുന്നതെന്നും ദിവ്യ പറഞ്ഞു. 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു