കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍
ഹൈക്കോടതിയിലും പാലയിലും അഭിഭാഷയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍
കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍ ചെയ്തു ഏറ്റുമാനൂര്‍ നീറിക്കാട് ജിമ്മിയുടെ ഭാര്യ 34 കാരിയായ അഡ്വക്കേറ്റ് ജിസ്‌മോള്‍ തോമസ്, മക്കളായ അഞ്ചുവയസ്സുകാരി നേഹ, രണ്ടു വയസ്സുകാരി നോറ എന്നിവരാണ് മരിച്ചത്. ജിസ്‌മോള്‍ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹൈക്കോടതിയിലും പാലയിലും അഭിഭാഷയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കണ്ണമ്പുര കടവില്‍ ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ നാട്ടുകാര്‍ കാണുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലാണ് ജിസ്‌മോളെയും കണ്ടെത്തിയത്.
ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇവരുടെ സ്‌കൂട്ടറും സമീപത്തുനിന്ന് കണ്ടെടുത്തു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.