ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം
തദ്ദേശ തിരഞ്ഞെടുപ്പില്‍ 300 പഞ്ചായത്തുകളിലാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി നേരിട്ടു സഖ്യമുണ്ടാക്കിയിട്ടുള്ളത്
ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തേക്കാള്‍ പരിഗണന ജമാഅത്തെ ഇസ്ലാമിക്കു നല്‍കി യുഡിഎഫ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫയര്‍ പാര്‍ട്ടിക്കു അവര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് സീറ്റുകള്‍ നല്‍കാന്‍ യുഡിഎഫ് തയ്യാറായി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ 300 പഞ്ചായത്തുകളിലാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി നേരിട്ടു സഖ്യമുണ്ടാക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിനു ചരടുവലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സതീശന്റെ മണ്ഡലമായ പറവൂരില്‍ മുസ്ലിം ലീഗിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജമാഅത്തെ ഇസ്ലാമിക്കു നല്‍കിയിട്ടുണ്ട്. പലയിടത്തും യുഡിഎഫ് മറ്റു സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ജമാഅത്തെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നു.
അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അമ്പതിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നു. ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ മുന്നണിക്കു പുറത്ത് മത്സരിക്കുന്ന വാര്‍ഡുകളുണ്ട്.