ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്
നിയമം ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് ഇനിമുതല്‍ ബഹുഭാര്യത്വം.
Publish Date: Fri, 28 Nov 2025 (09:49 IST)
Updated Date: Fri, 28 Nov 2025 (09:52 IST)
ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ. നിയമം ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് ഇനിമുതല്‍ ബഹുഭാര്യത്വം. നിലവിലെ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ചെയ്താല്‍ പത്തുവര്‍ഷം വരെ തടവു ലഭിക്കും. ഇത്തരം വിഭാഗങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഗ്രാമ മുഖ്യന്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവും നിയമത്തില്‍ പറയുന്നു.
സംസ്ഥാനത്തെ ഗോത്ര വിഭാഗങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീണ്ടും അധികാരത്തിലെത്തിയാല്‍ അസമില്‍ ഏകികൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹീമന്ത വിശ്വ ശര്‍മ്മ പറഞ്ഞു.