Webdunia - Bharat's app for daily news and videos

Install App

‘അവസരം നോക്കി ഞാന്‍ മാത്രം മാന്യനെന്ന് വരുത്തിതീര്‍ക്കുകയാണ് ചിലര്‍’ - ബല്‍‌റാമിന് മറുപടിയുമായി കോണ്‍ഗ്രസ് എം എല്‍ എ

ബല്‍‌റാമിനെ തള്ളി കോണ്‍ഗ്രസ് എം എല്‍ എ

Webdunia
ശനി, 7 ഏപ്രില്‍ 2018 (07:40 IST)
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വിടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍. കരുണ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയങ്ങള്‍ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓര്‍ഡിനന്‍സായും, ബില്ല് ആയും കേരളത്തില്‍ നിലനിന്ന വിഷയമാണ്. അതില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്‌നം ഉന്നയിക്കുന്നവര്‍ക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവര്‍ക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികള്‍ക്കും, നേതാക്കാന്‍മാര്‍ക്കും ഉണ്ട്.- റോജി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
കരുണ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയങ്ങള്‍ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓര്‍ഡിനന്‍സായും, ബില്ല് ആയും കേരളത്തില്‍ നിലനിന്ന വിഷയമാണ്. അതില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്‌നം ഉന്നയിക്കുന്നവര്‍ക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവര്‍ക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികള്‍ക്കും, നേതാക്കാന്‍മാര്‍ക്കും ഉണ്ട്.
 
ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഈ കാലയളവില്‍ ഏതെങ്കിലും പാര്‍ട്ടി വേദികളിലൊ പാര്‍ലമെന്ററി പാര്‍ട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോ ബില്ല് ചര്‍ച്ചക്കെടുത്ത ദിവസം രാവിലെയും UDF MLA മാര്‍ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാന്‍ ഇപ്പോള്‍ ആദര്‍ശം പറയുന്ന ആരും തയ്യാറായില്ല. സ്വന്തം അഭിപ്രായം ബന്ധപ്പെട്ട തലങ്ങളില്‍ ഉന്നയിച്ചാല്‍ ‘കടക്ക് പുറത്ത് ‘ എന്ന് പറയുകയൊ ‘Capital Punishment’ നടപ്പിലാക്കുകയൊ ചെയ്യുന്ന നേതൃത്വമല്ല കോണ്‍ഗ്രസിനും യു ഡി എഎഫിനും ഉള്ളത്.
 
മാനുഷിക പരിഗണന നല്‍കികൊണ്ട് യു ഡി എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്‍മാര്‍ ഇത്രയും കാലം ഏത് സമാധിയില്‍ ആയിരുന്നു വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളില്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യാതെ ‘അവസരം’ നോക്കി പൊതു സമൂഹത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ‘ഞാന്‍ മാത്രം മാന്യന്‍’, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ‘ആദര്‍ശ രാഷ്ട്രീയത്തോട് ‘ അശേഷം താല്‍പര്യമില്ല എന്ന് മാത്രം പറയട്ടെ.
 
‘ലൈക്’ കള്‍ക്കും, കയ്യടിക്കും വേണ്ടി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ല. പാര്‍ട്ടി തീരുമാനത്തെ ജനം വിമര്‍ശിക്കുമ്പോള്‍ അത് ഏറ്റെടുക്കാനും തയ്യാറാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments