Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാ-സാംസ്‌കാരിക പ്രവർത്തനം നടത്താൻ അനുമതി വാങ്ങണം, സാഹിത്യസൃഷ്ടി മുൻകൂട്ടി കാണിക്കണം: വിവാദ ഉത്തരവുമായി സർക്കാർ

കലാ-സാംസ്‌കാരിക പ്രവർത്തനം നടത്താൻ അനുമതി വാങ്ങണം, സാഹിത്യസൃഷ്ടി മുൻകൂട്ടി കാണിക്കണം: വിവാദ ഉത്തരവുമായി സർക്കാർ
, വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (17:49 IST)
ജീവനക്കാർ കലാ,സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുൻകൂർ അനുമതിവേണമെന്നും അതിനുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ്. സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്‌ടർ പരിശോധിച്ച ശേഷമാകണമെന്നും ഉത്തരവിൽ പറയുന്നു.
 
സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവ്ർത്തിക്കുന്നതിനായി ധാരാളം അപേക്ഷകളാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ വ്യക്തതക്കായാണ് പുതിയ ഉത്തരവെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
 
നിർദേശങ്ങൾ
 
അപേക്ഷകൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അഡ്രസ് ചെയ്യേണ്ടതാണ്
 
അപേക്ഷയ്ക്കൊപ്പം പ്രത്യേക സത്യവാങ്‌മൂലം സമർപ്പിക്കണം
 
അപേക്ഷകൾ വിദ്യാഭ്യാസ ഉപഡയറക്‌ടർ മുഖാന്തിരം മാത്രമെ സമർപ്പിക്കാൻ പാടുള്ളു
 
അപേക്ഷ വിശദമായി പരിശോധിച്ച് വിദ്യാഭ്യാസ ഉപഡയറക്‌ടർ വ്യക്തമായ ശുപാർശ ചെയ്യേണ്ടതാണ്
 
കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കു‌മ്പോൾ പ്രവർത്തനമേഖല വ്യക്തമാക്കണം
 
സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതിക്കായി സമർപ്പിക്കുന്ന അപേക്ഷയ്ക്കൊപ്പം ആയതിന്റെ പകർപ്പ് സമർപ്പിക്കേണ്ടതും സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് വിദ്യാഭ്യാസ ഉപഡയറക്‌ടർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്.
 
അനുമതി ലഭിച്ച ശേഷം മാത്രമെ സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ പാടുള്ളു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാഭമെടുപ്പിൽ സമ്മർദ്ദത്തിലായി വിപണി, മൂന്ന് ദിവസത്തെ റാലിക്ക് ശേഷം തിരിച്ചടി