Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴുദിവസം കഴിഞ്ഞാൽ പരിശോധന, നെഗറ്റീവായാൽ ഉടൻ ജോലിയിൽ പ്രവേശിക്കണം: സർക്കാർ ജീവനക്കാർക്ക് പുതിയ മാർഗനിർദേശം

ഏഴുദിവസം കഴിഞ്ഞാൽ പരിശോധന, നെഗറ്റീവായാൽ ഉടൻ ജോലിയിൽ പ്രവേശിക്കണം: സർക്കാർ ജീവനക്കാർക്ക് പുതിയ മാർഗനിർദേശം
, വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (16:51 IST)
സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ കൊവിഡ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. കൊവിഡ് ബാധിച്ച സർക്കാർ ജീവനക്കാർ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റിൽ നെഗറ്റീവായാൽ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.
 
നിലവിൽ കൊവിഡ് ബാധിച്ചവരെ പത്താം ദിവസമാണ് നെഗറ്റീവായി കണക്കാക്കുന്നത്. നെഗറ്റീവായോ എന്നറിയാനുള്ള പരിശോധനയും ഒഴിവാക്കിയിരുന്നു. നെഗറ്റീവായ ശേഷം ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധനയും ഉണ്ട്. ഇതിലാണ് മാറ്റം വരുത്തിയത്. സർക്കാർ ജീവനക്കാർ മൂന്ന് മാസത്തിനുള്ളീൽ കൊവിഡ് ഭേദമായവരാണെങ്കിൽ രോഗികളുമായി സമ്പർക്കത്തിൽ വന്നാലും ക്വാറന്റൈനിൽ പോവേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
 
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സർക്കാർ ജീവനക്കാർക്ക് ചികിത്സാ കാലയളവ് കാഷ്വൽ ലീവ് ആയി കണക്കാക്കും. ഇതിനായി തദ്ദേശ വകുപ്പിന്റെയോ ആരോഗ്യവകുപ്പിന്റെയോ സാക്ഷ്യപത്രം ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ! വിയ്യൂര്‍ ജയിലില്‍ പേടിച്ചുവിറച്ച് സുനി