കൊറോണ; സംസ്ഥാനത്ത് 6 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 12

ചിപ്പി പീലിപ്പോസ്
ചൊവ്വ, 10 മാര്‍ച്ച് 2020 (12:45 IST)
സംസ്ഥാനത്ത് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതാ‍യി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ കേരളത്തിൽ നിലവിൽ വൈറസ് ബാധിതരുടെ എണ്ണം 12 ആയി. ഇറ്റലിയിൽ നിന്നും വന്നവരുടെ കുടുംബസുഹൃത്തുക്കൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. അമ്മയ്ക്കും മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 
 
കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഏഴാം ക്ലാസ് വരെ അവധി നൽകാൻ മന്ത്രിസഭാ തീരുമാനമായിട്ടുണ്ട്. അങ്കണവാടികൾക്കും ബാധകമാണ് ഈ തീരുമാനം. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം മുഴുവൻ ബാധമകാണ് ഈ നിയന്ത്രണം. 
 
മദ്രസ, അങ്കണവാടി, കോളെജുകൾ, പ്രൊഫഷണൽ കോളെജുകൾ എന്നിവ അടച്ചിടും. വിവാഹം ആഘോഷമാക്കുന്നത് ഒഴിവാക്കണം. ആളുകൾ കൂടാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാൻ ആണ് മുഖ്യമന്ത്രി നിർദേശിക്കുന്നത്. പൊതുപരിപാടികൾ നിർത്തിവെയ്ക്കും. 
 
ഉതത്സവങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകികഴിഞ്ഞു. ശബരിമല സന്ദർശനം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments