Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ; ഇന്ത്യക്കാരെ വിലക്കി കുവൈത്ത്, യാത്രക്കാരെ തിരിച്ചയച്ചു

കൊറോണ; ഇന്ത്യക്കാരെ വിലക്കി കുവൈത്ത്, യാത്രക്കാരെ തിരിച്ചയച്ചു

ചിപ്പി പീലിപ്പോസ്

, ശനി, 7 മാര്‍ച്ച് 2020 (09:51 IST)
ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവരെ വിലക്കി കുവൈത്ത്. ഇന്നു മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക്. കരിപ്പൂരിൽ നിന്ന് രാവിലെ പുറപ്പെടേണ്ട കുവൈത്ത് വിമാനം റദ്ദാക്കി. കുവൈത്തിലേക്ക് പോകാനെത്തിയ യാത്രക്കാരെ തിരിച്ചയച്ചു. 
 
തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങൾ സന്ദർശിച്ചു തിരിച്ചെത്തിയ 25 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 31 ആയി. ഇതോടെ, പൊതുസ്ഥലങ്ങളിൽ ഒന്നിച്ചുകൂടുന്ന പരിപാടികൾ ഒഴിവാക്കാൻ നിർദേശം ഉണ്ട്.
 
ലോകമെമ്പാടുമായി 1,00,774 ആളുകൾക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. 3412 പേർ ഇതേതുടർന്ന് മരണപ്പെട്ടുകഴിഞ്ഞു. 55,997 രോഗികൾ രോഗം ഭേദമായി തിരികേ വീടുകളിലേക്ക് മടങ്ങി. ഇക്കൂട്ടത്തിൽ കേരളത്തിലെ മൂന്ന് പേരുമുണ്ട്. 41,365 പേരാണ് നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈന ജീവിതത്തിലേക്ക് തിരിച്ച് വരുന്നു; ഇറ്റലിയിൽ പിടിമുറുക്കി കൊറോണ, ഇറാനും ഭീതിയിൽ