Publish Date: Tue, 06 Aug 2024 (12:26 IST)
Updated Date: Tue, 06 Aug 2024 (12:04 IST)
തിരുവനന്തപുരം: വയോധികരായ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെള്ളറടയ്ക്കടുത്ത് കിളിരൂർ പനയത്ത് പുത്തൻ വീട്ടിൽ ജോസഫ് (73), ഭാര്യ ലളിതാ ദായി (64) എന്നിവരെ ആസിഡ് കുടിച്ചു ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.
ബാങ്കിൽ നിന്ന് വായ്പയായി എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിലുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. വീടിനടുത്തുള്ള റബ്ബർ പുരയിടത്തിൽ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് മുതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവ സ്ഥലത്തു നിന്ന് ആസിഡും രണ്ടു ഗ്ലാസും പോലീസ് കണ്ടെടുത്തു. രണ്ടു ഭാഗത്തായിട്ടാണ് ഇവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് കേസ് രണ്ടിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.