തിരുവനന്തപുരം : പോക്‌സോ കേസ് പ്രതിയായ 20 കാരന്‍ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം ആനമരം വലിച്ച കൈതവന്‍ വിള വീട്ടില്‍ സുജിത് ദാസ് ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് സുഹൃത്തുകളൊത്ത് മദ്യപിച്ചു പിരിഞ്ഞ ശേഷം രാത്രി എട്ടരയോടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെളുപ്പിന് മരിച്ചു. എലിവിഷം കഴിച്ചാണ് സുജിത് ദാസ് മരിച്ചതെന്നും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നുമാണ് പോലീസ് പറഞ്ഞത്.
കാഞ്ഞിരംകുളത്തെ പൂക്കടയിലെ തൊഴിലാളിയായിരുന്ന സുജിത് പുവാര്‍ പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസിലും കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനില്‍ രണ്ടു അടിപിടി ക്രിമിനല്‍ കേസിലും പ്രതിയാണെന്നും പോലീസ് വെളിപ്പെടുത്തി. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.