Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹര്‍ത്താല്‍: ഹൈക്കോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്ന് വ്യാപാരി വ്യവസായി സംഘടന

Court On Harthal

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (15:29 IST)
ഹര്‍ത്താല്‍ സംബന്ധിച്ച് ബഹു. കേരളാ ഹൈക്കോടതിയുടെ 23/9/2022 ന് പുറപ്പെടുവിച്ച  WP(C) 222/2019  & WP(C) 244/2019 എന്ന കേസുകളുടെ വിധി കേരളത്തിലെ ജനങ്ങള്‍ക്കും പ്രത്യേകിച്ചും വ്യാപാരികള്‍ ഉള്‍പ്പെടേയുള്ള സകല സംരംഭകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.ഹര്‍ത്താലിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമം അഴിച്ചു വിടുന്നവരും, അതിന് ആഹ്വാനം ചെയ്യുന്ന നേതൃത്ത്വവും നഷ്ടം നല്‍കേണ്ടി വരും. ഇതു മൂലം നഷ്ടം സംഭവിക്കുന്ന വ്യാപാരികളും സംരംഭകരും സംഘടനയെ സമീപിച്ചാല്‍ എല്ലാ സഹായവും ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. 
 
ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടനയ്ക്ക് പ്രത്യേക വിധേയത്ത്വമോ വിരോധമോ ഇല്ല. ആശയപരമായതും ജനാധിപത്യത്തിലൂന്നിയതുമായ 
രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നടത്തുവാന്‍ ഏതു സംഘടയ്ക്കും അവകാശമുണ്ട്. അതു പക്ഷെ  പ്രത്യക്ഷ രാഷ്ട്രീയ ചിത്രത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കാത്ത സംരംഭകരുടെ ജീവനോപാധി തകര്‍ത്തു കൊണ്ടുള്ളതാകരുതെന്നും, അത്തരം പ്രവണതള്‍ക്കെതിരെ ശക്തമായ നിയമ നടപടികളിലേക്ക് പോകുമെന്നും നേതാക്കള്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോ? എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍, ഇനി തീരുമാനമെടുക്കേണ്ട ആഭ്യന്തര മന്ത്രാലയം