Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോ? എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍, ഇനി തീരുമാനമെടുക്കേണ്ട ആഭ്യന്തര മന്ത്രാലയം

വിവിധ സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തില്‍ എത്തിച്ച് പരിശീലനം നടത്തിയെന്ന് ആരോപിച്ച എന്‍ഐഎ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പറഞ്ഞു

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോ? എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍, ഇനി തീരുമാനമെടുക്കേണ്ട ആഭ്യന്തര മന്ത്രാലയം
, വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (15:23 IST)
പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിര്‍ണായക നീക്കത്തിനു സാധ്യത. സംഘടനയ്‌ക്കെതിരെ മതമൗലിക വാദത്തിനു തെളിവുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ കൊല്‍ക്കത്തയില്‍ നിന്ന് പിടിച്ചെടുത്തെന്ന് എന്‍ഐഎ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് നിര്‍ണായകമാണ്. 
 
വിവിധ സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തില്‍ എത്തിച്ച് പരിശീലനം നടത്തിയെന്ന് ആരോപിച്ച എന്‍ഐഎ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം പതിനഞ്ച് സംസ്ഥാനങ്ങളിലായി നടന്ന എന്‍ഐഎയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സംയുക്ത റെയ്ഡില്‍ 93 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 106 പോപ്പുലര്‍ ഫ്രണ്ടുകാരെയും ആറസ്റ്റ് ചെയ്തു. ഇവരെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം