Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യ അപേക്ഷയിലെ വാദം നടന്നത്.

Rahul Mamkootathil, Rahul Mamkootathil in Niyamasabha Video, Rahul Mamkootathil issue, Rahul Mamkootathil, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 ഡിസം‌ബര്‍ 2025 (16:02 IST)
ബലാത്സംകേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. വാദപ്രതിവാദങ്ങള്‍ക്ക് ശേഷം തുടര്‍വാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യ അപേക്ഷയിലെ വാദം നടന്നത്.
 
വാദപ്രതിവാദങ്ങള്‍ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നിലവില്‍ ഏഴ് ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്. അതേസമയം ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്. നടിയുമായി പോലീസ് സംഘം ഫോണില്‍ സംസാരിച്ചു. രാഹുലിന് കാര്‍ കൊടുത്തത് ഏതു സാഹചര്യത്തിലാണ് പോലീസ് നടിയോട് ചോദിച്ചു. രാഹുല്‍ അടുത്ത സുഹൃത്താണെന്നാണ് നടി പോലീസിന് നല്‍കിയ മറുപടി.
 
ബംഗളൂരിലുള്ള നടിയെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ക്ക് തേടിയത്. പാലക്കാട് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ കാര്‍ സിനിമാനടിയുടെതാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. കാറുകള്‍ മാറിമാറി ഉപയോഗിച്ചാണ് രാഹുലിന്റെ യാത്ര എന്നാണ് പോലീസ് കരുതുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം