Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് 12 കൊറോണകേസുകൾ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി, സ്ഥിതി അതീവഗൗരവകരം

സംസ്ഥാനത്ത് ഇന്ന് 12 കൊറോണകേസുകൾ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി, സ്ഥിതി അതീവഗൗരവകരം

അഭിറാം മനോഹർ

, വെള്ളി, 20 മാര്‍ച്ച് 2020 (19:06 IST)
കേരളത്തിൽ ഇന്ന് 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ എറണാകുളത്ത് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പുറമെ കാസർകോഡിൽ നിന്നും ആറ് പേർക്കും ഒരു പാലക്കാട് സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേരും വിദേശസഞ്ചാരികളാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു.
 
44,390 പേർ ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. തിൽ 44,165 പേർ വീടുകളിലും 225 പേർ ആശുപത്രികളിലുമാണ്. ഇതുവരെയും 3,436 സാമ്പിളുകൾ ഇതുവരെ പരിശോധനക്ക് അയച്ചു. 12 പേർക്ക് രോഗം വന്നത് സ്ഥിതി ഗൗരവകരമാണെന്നാണ് കാണിക്കുന്നത്. എറണാകുളത്തു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് വൈറസ് ബാധിച്ചത്. എന്നാൽ കാസർകോഡിന്റെ കാര്യം വിചിത്രമാണ്. വൈറസ് ബാധിച്ചയാൾ കരിപ്പൂരാണ് വിമാനം ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെ നിന്ന് കാസർകോഡേക്കും സഞ്ചരിച്ചു. ഇയാൾ എല്ലാ പൊതുപരിപാടികളിലും പങ്കെടുക്കുകയും ചെയ്‌തു.
 
കാസർകോഡിലെ എല്ലാ പൊതുപരിപാടികളിലും ഇയാൾ പങ്കെടുത്തതിനാൽ കാസർകോഡ് പ്രത്യേക നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇയാൾ ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച സ്ഥിതിവിശേഷം ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് പ്രത്യേകം കരുതൽ വേണം എന്നാണ് ഇതിൽ കാണുന്നത്. ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലരത് അനുസരിക്കാത്തതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്.കാസർകോട് ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം.അവിടങ്ങളിലെ എല്ലാ ക്ലബുകളുമടച്ചിടും,രാവിലെ 11 മുതൽ വൈകീട്ട് 5 വരെ മാത്രമേ കടകൾ തുറക്കാവു.ഇത്തരത്തിൽ കാസർകോഡിൽ വലിയ നിയന്ത്രണങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിൽ 5 വിദേശസഞ്ചാരികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു