Select Your Language

Notifications

webdunia
webdunia
webdunia
webdunia

13ന് നാട്ടിലെത്തി എട്ട് ദിവസങ്ങൾ നാട്ടിൽ കറങ്ങി, പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പിൽ ആശങ്ക

13ന് നാട്ടിലെത്തി എട്ട് ദിവസങ്ങൾ നാട്ടിൽ കറങ്ങി, പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പിൽ ആശങ്ക

അഭിറാം മനോഹർ

, വ്യാഴം, 26 മാര്‍ച്ച് 2020 (11:35 IST)
പാലക്കാട് ജില്ലയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച പാലക്കാട് കാരാക്കുറുശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ് കണ്ടെത്തുന്നതിൽ നട്ടം തിരിഞ്ഞ് ആരോഗ്യപ്രവർത്തകർ. ദുബായിൽ നിന്നും കഴിഞ്ഞ മാർച്ച് 13ന് നാട്ടിലെത്തിയ ഇയാൾ മാർച്ച് 21ന് മാത്രമാണ് നിരീക്ഷണത്തിന് വിധേയനായത്. ഇതിനിടയിൽ ഇയാൾ ബന്ധുവീടുകളടക്കം പലയിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. പാലക്കാട് കാരക്കുറുശ്ശിയിൽ നിന്നും ഇയാൾ മലപ്പുറത്തേക്കും യാത്ര നടത്തിയിട്ടുണ്ട്.
 
ഇയാളുടെ യാത്രാ മാർഗ്ഗങ്ങളും സമ്പർക്കപട്ടികയും തയ്യാറാക്കുന്നത് അതീവ ദുഷ്കരമാണെന്നാണ് ആരോഗ്യപ്രവർത്തകരും ജില്ലാ ഭരണാഗൂഡവും വ്യക്തമാക്കുന്നത്. കൂടുതൽ പേരിലേക്ക് വൈറസ് വ്യാപനം തടയുന്നതിനായി എത്രയും വേഗത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ജില്ലാ ഭരണഗൂഡം. കൂടാതെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ മകൻ കെഎസ്ആർടി‌‌സി കണ്ടക്‌ടർ കൂടിയാണ്.പ്രാഥമിക സമ്പർക്കപട്ടികയിലുള്ള ഇയാൾ ദീർഘദൂര ബസ്സുകളിൽ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: ജമ്മു കാശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണം, രാജ്യത്ത് മരണസംഖ്യ 15 ആയി