Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയിൽ കൊവിഡ്19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച റൂട്ട് മാപ്പ് സർക്കാർ പുറത്തുവിട്ടു

പത്തനംതിട്ടയിൽ കൊവിഡ്19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച റൂട്ട് മാപ്പ് സർക്കാർ പുറത്തുവിട്ടു

അഭിറാം മനോഹർ

, ബുധന്‍, 11 മാര്‍ച്ച് 2020 (09:09 IST)
പത്തനംതിട്ടയില്‍ കോവിഡ്-19 സ്ഥിരീകരിച്ച ഏഴുവ്യക്തികളും ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാർച്ച് 6 വരെ യുള്ള ദിവസങ്ങളിൽ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്ലോ ചാർട്ട് അതികൃതർ പുറത്തുവിട്ടു. വ്യക്തികൾ യാത്ര ചെയ്‌ത സ്ഥലങ്ങൾ അവിടെ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് പുറത്തുവിട്ടത്.
 
നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വകുപ്പ് നടത്തുന്ന സ്ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ ഫ്ലോ ചാർട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഈ സമയങ്ങളിൽ ഫ്ലോ ചാർട്ടിൽ പരാമർശിച്ച സ്ഥലങ്ങളിൽ ഉണ്ടാവുകയും എന്നാൽ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ ഇതുവരെ പെടാതിരിക്കുകയും ചെയ്‌ത് ആളുകൾ അധികൃതരെ ബന്ധപ്പെടണം.
 
ആരോഗ്യകേരളം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
 
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച എഴു വ്യക്തികള്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 6 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്‌ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിക്കുന്നത്.
നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്ലോ ചാർട്ടുകൾ പ്രസിദ്ധപ്പെടുത്തുന്നത്. അവര്‍ക്ക് ബന്ധപ്പെടുവാന്‍ 9188297118, 9188294118 എന്നീ നമ്പറുകളും നല്‍കുന്നു. ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിര്‍ഭാഗ്യവശാല്‍ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ഥിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
 
പേഷ്യന്റ് കോഡ്: പി 1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്(രണ്ടു പേജ്).
പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മാര്‍ച്ച് 10ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: 14 പേർക്ക് സ്ഥിരീകരിച്ചു, 1495 പേർ നിരീക്ഷണത്തിൽ, അതീവ ജാഗ്രതയിൽ സംസ്ഥാനം