Webdunia - Bharat's app for daily news and videos

Install App

മകന്റെ അപ്രതീക്ഷിത മരണം; അവസാനമായി ഒരു നോക്ക് കാണാനാകാതെ മാതാപിതാക്കൾ

അനു മുരളി
ബുധന്‍, 1 ഏപ്രില്‍ 2020 (10:26 IST)
കൊവിഡ് 19നെ തുടർന്ന് രാജ്യം ലോക്ക്‌ഡൗണിലാണ്. ഉറ്റവരേയും പ്രിയപ്പെട്ടവരേയും അവസാനം ഒരുനോക്ക് കാണാനാകാതെ വിഷമിക്കുന്ന നിരവധി ബന്ധുക്കളുടെ വാർത്തകളിതിനോടകം വന്നു കഴിഞ്ഞു. കൊറോണ ഏറ്റവും അധികം മനോവിഷമം ഉണ്ടാക്കുന്നത് പ്രവാസികളെയാണ്. വേണ്ടപ്പെട്ടവർ മരിച്ചാല്‍ ഒരു നോക്ക് കാണആധിക്കുന്ന നോ ഒരു അന്ത്യ ചുംബനം നല്‍കാനോ അവര്‍ക്ക് സാധിക്കുന്നില്ല. ഇപ്പോള്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാന്‍ സാധിക്കാതെ തകര്‍ന്ന് ഇരിക്കുകയാണ് പ്രവാസികളായ മാതാപിതാക്കള്‍. 
 
ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെ മകനായ രാഹുല്‍ പള്ള (19) ആണ് മരിച്ചത്. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുല്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന്റെ അപ്രതീക്ഷിത വേർപാടിൽ നെഞ്ചുതകർന്ന് മാതാപിതാക്കൾ.
 
ജിദ്ദയിൽ തന്നെയായിരുന്നു രാഹുലും പഠിച്ചിരുന്നത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒന്നര വര്‍ഷം മുമ്പ് ബിരുദ പഠനത്തിന് ആയി രാഹുല്‍ ബംഗളൂരുവിലെ ഒരു കോളേജില്‍ ചേര്‍ന്നു. കൊറോണയെ തുടർന്ന് നാട്ടിലെ ബന്ധുക്കൾക്കൊപ്പം താമസിച്ച് വരികയായിരുന്നു രാഹുൽ. ഇതിനിടെയാണ് അപ്രതീക്ഷിത മരണം രാഹുലിനെ കൊണ്ടുപോയത്. മകനെ അവസാനമായി ഒരു നോക്ക് കാണാൻ പോലും ഈ മാതാപിതാക്കൾക്ക് സാധിക്കുന്നില്ല. 
 
സൗദിയില്‍ നിന്നുള്ള വ്യോമഗതാഗതം അനിശ്ചിതമായി നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍, നാട്ടിലെത്താനോ മകന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ സാധിക്കാത്ത സങ്കടക്കടലിലാണ് ജിദ്ദയിലുള്ള രാഹുലിന്റെ മാതാപിതാക്കളും സഹോദരനും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments