Webdunia - Bharat's app for daily news and videos

Install App

ഫെബ്രുവരി 20ന് ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവർ കാസർകോട്ടിൽ മുറിയിൽ കഴിയണം

അഭിറാം മനോഹർ
ശനി, 28 മാര്‍ച്ച് 2020 (07:44 IST)
ഫെബ്രുവരി 20നുശേഷം സംസ്ഥാനത്തിന് പുറത്തുനിന്നും കാസർകോട്ടിൽ എത്തിയ മുഴുവൻ ആളുകളും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് കാസർകോട്ട് ജില്ലാ ഭരണഗൂഡം.കാസർകോട് ജില്ലയിൽ ഇന്നലെ 34 പേർക്കുകൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
 
എന്നാൽ ഇവർക്ക് വീട്ടിൽ മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്ന് കളക്‌ടർ ഡോ ഡി സജിത് ബാബു പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 82 രോഗികളാണ് കാസർകോട്ടിലുള്ളത്.ഇവരെല്ലാം കാസർകോട് ജനറൽ ആശുപത്രിയിലാണ്.ഇവർക്കുപുറമേ, 6,085 പേർ നിരീക്ഷണത്തിലും 103 പേർ ഐസൊലേഷൻ വാർഡിലുമാണ്. 308 പേരുടെ പരിശോധനഫലം വരാനുണ്ട്.വിദേശത്തുനിന്ന് 4000-ഓളം പേർ കാസർകോട്ടേക്ക് എത്തിയിട്ടുണ്ടെന്നിരിക്കെ,‚ 300-ഓളം പേർക്ക് ചികിത്സ ഒരുക്കേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ അധികൃതർ.
 
അതേസമയം പുതിയതായി രോഗം ബാധിച്ചവരിൽ ഭൂരിപക്ഷം പേരും വിദേശത്തുനിന്നും വന്നവരാണെന്ന ആശ്വാസത്തിലാണ് ജില്ലാ ഭരണഗൂഡങ്ങളും ജനങ്ങളും.നിലവിലെ സാഹചര്യത്തിൽ രോഗം പ്രതിരോധിക്കാനാകുമെന്ന് പോലീസിന്റെ നടപടികൾക്ക് മേൽനോട്ടം വഹിക്കാനെത്തിയ എറണാകുളം സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments