Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷു ആഘോഷിച്ചോളൂ, പക്ഷേ സാമൂഹിക അകലം പാലിക്കണം: ശൈലജ ടീച്ചര്‍

വിഷു ആഘോഷിച്ചോളൂ, പക്ഷേ സാമൂഹിക അകലം പാലിക്കണം: ശൈലജ ടീച്ചര്‍

ജോര്‍ജി സാം

തിരുവനന്തപുരം , തിങ്കള്‍, 13 ഏപ്രില്‍ 2020 (13:50 IST)
കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തില്‍ ഗണ്യമായ കുറവുണ്ടായതില്‍ ആശ്വാസമുണ്ടെന്നും എന്നാലും എവിടെയെങ്കിലും വൈറസ് ബാധയുടെ ഒരു കണ്ണി ബാക്കിയുണ്ടെങ്കില്‍ വീണ്ടും രോഗബാധ ഉയരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
 
വിഷു അടക്കമുള്ള ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്നവര്‍ കര്‍ശനമായി സാമൂഹ്യ അകലം പാലിക്കണം. ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. രോഗബാധ നേരിടാന്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടിട്ടുണ്ടെന്നുതന്നെയാണ് ഇപ്പോഴത്തെ നില സൂചിപ്പിക്കുന്നത്. എന്നാല്‍ പൂര്‍ണമായും ആശ്വാസമായി എന്ന് പറയാറായിട്ടില്ല.
 
പത്ത് ലാബുകളിലായി ഇപ്പോള്‍ പരിശോധന നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പരിശോധനാ കിറ്റുകള്‍ നല്‍കുന്നുണ്ടെങ്കിലും അതുകൊണ്ടു മാത്രം നമ്മുടെ ആവശ്യം പൂര്‍ണമായും നടക്കില്ല. കൂടുതല്‍ കിറ്റുകള്‍ പലയിടങ്ങളില്‍നിന്നായി വാങ്ങുന്നുണ്ട്. കിറ്റുകളുടെ കാര്യത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രൂപയുടെ മൂല്യം സമ്മർദ്ദത്തിൽ, റെക്കോഡ് താഴ്ച്ചക്കടുത്ത്