Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 75 പേര്‍ക്കുകൂടി കൊവിഡ്, 53 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍

സംസ്ഥാനത്ത് 75 പേര്‍ക്കുകൂടി കൊവിഡ്,  53 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍

ഗേളി ഇമ്മാനുവല്‍

തിരുവനന്തപുരം , ബുധന്‍, 17 ജൂണ്‍ 2020 (18:27 IST)
സംസ്ഥാനത്ത് ബുധനാഴ്‌ച 75 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇതില്‍ 53 പേർ വിദേശത്തു നിന്നു വന്നവരും 19 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. മൂന്നുപേര്‍ക്ക് സമ്പർക്കം മൂലം രോഗം പിടിപെട്ടു.
 
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്‌സയിലുള്ളവരുടെ എണ്ണം 1351 ആയി. പുതിയതായി 203 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
ബുധനാഴ്ച രോഗബാധിതരായവരില്‍ 14 പേര്‍ കൊല്ലം ജില്ലയില്‍ നിന്നാണ്. മലപ്പുറത്ത് 11 പേര്‍ക്കും കാസര്‍കോഡ് ഒമ്പത് പേര്‍ക്കും തൃശൂരില്‍ എട്ടുപേര്‍ക്കും കോഴിക്കോടും പാലക്കാടും ആറുപേര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാടില്‍ സമൂഹവ്യാപനത്തിന്റെ സാധ്യത പരിശോധിക്കാന്‍ 950 പേരില്‍ ആന്റിബോഡി ടെസ്റ്റ് നടത്തി