Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ്: കൊല്ലം ആര്‍ടിഓഫീസ് അടച്ചു

കോവിഡ്: കൊല്ലം ആര്‍ടിഓഫീസ് അടച്ചു

എ കെ ജെ അയ്യര്‍

കൊല്ലം , ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (08:15 IST)
കൊല്ലം ആര്‍ ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കിന് കോവിഡ് പോസിറ്റീവ് ആയതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിദ്ദേശാനുസരണം അണുനശീകരണം നടത്തുന്നതിനായി ഓഫീസ് താത്കാലികമായി അടച്ചു. അണുനശീകരണത്തിന് ശേഷം സെപ്തംബര്‍ 30 മുതല്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആര്‍ ടി ഒ ആര്‍ രാജീവ് അറിയിച്ചു.
 
ജില്ലയില്‍  കഴിഞ്ഞ ദിവസം. 341 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പ്പറേഷനില്‍ പള്ളിത്തോട്ടം, അയത്തില്‍ എന്നിവിടങ്ങളിലും കരുനാഗപ്പള്ളി, നീണ്ടകര പ്രദേശങ്ങളിലുമാണ് രോഗികള്‍ കൂടുതല്‍.  ഇതരസംസ്ഥാനത്ത്  നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 340 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
കൊല്ലം കോര്‍പ്പറേഷനില്‍ 143 പേര്‍ക്കാണ് രോഗബാധ. പള്ളിത്തോട്ടം-23, അയത്തില്‍-16, പുള്ളിക്കട-9, ഇരവിപുരം, പുന്തലത്താഴം എന്നിവിടങ്ങളില്‍ ആറ് വീതവും തങ്കശ്ശേരി, വാടി ഭാഗങ്ങളില്‍ അഞ്ച് വീതവും ആശ്രാമം, കടപ്പാക്കട, തട്ടാമല, താമരക്കുളം, തെക്കേവിള എന്നിവിടങ്ങളില്‍ നാല് വീതവും  കാവനാട്, തിരുമുല്ലവാരം, മതിലില്‍, മാടന്‍നട, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.
 
കരുനാഗപ്പള്ളി-21, നീണ്ടകര-16, തൃക്കരുവ-11, മൈനാഗപ്പള്ളി-10, കല്ലുവാതുക്കല്‍-9, ചവറ-8, ഉമ്മന്നൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴ് വീതവും കുളത്തൂപ്പുഴ, കൊട്ടാരക്കര, തൊടിയൂര്‍, പവിത്രേശ്വരം, പുനലൂര്‍, വിളക്കുടി, ശൂരനാട് ഭാഗങ്ങളില്‍ ആറ് വീതവും ആലപ്പാട്, തൃക്കോവില്‍വട്ടം, നെടുമ്പന, പരവൂര്‍ എന്നിവിടങ്ങളില്‍ നാല് വീതവും ആദിച്ചനല്ലൂര്‍, പത്തനാപുരം, പെരിനാട്, മയ്യനാട്, വെളിയം ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് രോഗികള്‍. ജില്ലയില്‍ ഇന്നലെ 182 പേര്‍  രോഗമുക്തി നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത് 225 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍