Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഗസ്റ്റോടെ ഓരോ ജില്ലയിലും കൊവിഡ് രോഗികൾ 5000 കടന്നേക്കും, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തും

ഓഗസ്റ്റോടെ ഓരോ ജില്ലയിലും കൊവിഡ് രോഗികൾ  5000 കടന്നേക്കും, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തും
, ബുധന്‍, 15 ജൂലൈ 2020 (14:47 IST)
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ഓഗസ്റ്റോടെ ഓരോ ജില്ലയിലും 5000 രോഗികൾ വരെയുണ്ടാവാം. ആ സാഹചര്യം മുന്നിൽകണ്ടുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 
 
ഓഗസ്റ്റ് മാസത്തോടെ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 70,000 കടക്കുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. സമ്പർക്കകേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓരോ ജില്ലയിലും 5000 രോഗികൾ വീതം ഉണ്ടായേക്കാം. ഇത് മുന്നിൽ കണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണം. കൂടുതല്‍ ബെഡ്‍ഡുകള്‍ സജ്ജീകരിക്കണം. സ്വകാര്യ ആശുപത്രികളിലടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം എന്നാണ് മന്ത്രിസഭായോഗത്തിലെ വിലയിരുത്തൽ.അതേസമയം എം ശിവശങ്കറിനെതിരായ നടപടി മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയം 85.13 ശതമാനം