Publish Date: Sat, 11 Jul 2020 (18:19 IST)
Updated Date: Sat, 11 Jul 2020 (18:21 IST)
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് 234 പേർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി കുത്തനെയുള്ള വർധനവാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ ഉണ്ടായത്.ഇന്നലെ 416 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 143 പേർക്കാണ് രോഗമുക്തി ഉണ്ടായത്.രണ്ടുപേർ കൊവിഡ് മൂലം മരണപ്പെട്ടു.തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 76 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഐടിബിപി രണ്ട്, ബിഎസ്എഫ് രണ്ട്, ബിഎസ്ഇ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്
ഇന്നത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ രോഗം വ്യാപിക്കുന്നതിന്റെ സൂചനയാണ് കാണുന്നത്. ഇന്ന് തിരുവനന്തപുരത്ത് 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 46 പേർക്ക് സമ്പർക്കം വഴിയാണ് രോഗം.ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ. 87 പേർ. ഇതിൽ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാർക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗവ്യാപനമുള്ളത്.പുതുതായി 16 ഹോട്സ്പോട്ടുകൾ ഇന്ന് കൂട്ടിച്ചേർത്തു.
പത്തനംതിട്ട ജില്ലയിൽ 54 പേർക്ക് പുതുതായി രോഗം ബാധിച്ചു. 25 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്.മലപ്പുറത്ത് 51 കൊവിഡ് കേസുകളിൽ 27ഉം സമ്പർക്ക കേസുകളാണ്.മലപ്പുറത്ത് നാല് ക്ലസ്റ്ററുകളുണ്ട്. സമ്പർക്കത്തിലൂടെ പല മേഖലയിലും രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്.
24 മണിക്കൂറിനകം 12104 സാമ്പിളുകള്‍ പരിശോധിച്ചു. 182050 പേര്‍ നിരീക്ഷണത്തിലുണ്ട്. 3694 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.ഇന്ന് പുതുതായി 570 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അഭിറാം മനോഹർ
Publish Date: Sat, 11 Jul 2020 (18:19 IST)
Updated Date: Sat, 11 Jul 2020 (18:21 IST)