Publish Date: Sat, 11 Jul 2020 (18:00 IST)
Updated Date: Sat, 11 Jul 2020 (18:03 IST)
കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇതുവരെ എത്തിച്ചേര്‍ന്നത് 531330 പേര്‍. ഇതില്‍ വിദേശത്തുനിന്നുവന്നവര്‍ 198026 ഉം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 333304 പേരുമാണ്. അതേസമയം രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശങ്ങളിലും അതിര്‍ത്തികളിലും ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മാസ്‌ക് ധരിക്കാത്ത 5164 സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്തു. കൂടാതെ ക്വാറന്റൈന്‍ ലംഘിച്ച 11പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.