കൊവിഡ് 19: ആറ്റുകാൽ പൊങ്കാലയ്‌ക്ക് ആളുകൾ ഒത്തുകൂടുന്നതിൽ ആശങ്കയുണ്ടെന്ന് ഐഎംഎ

അഭിറാം മനോഹർ
ഞായര്‍, 8 മാര്‍ച്ച് 2020 (14:54 IST)
കൊവിഡ് 19 കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയ്‌ക്ക് ആളുകൾ ഒത്തുകൂടുന്നതിൽ ആശങ്കയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഒരുപാട് ആളുകൾ ഒത്തുകൂടുന്ന ചടങ്ങാണതെന്നും നിലവിലെ സാഹചര്യത്തിൽ ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നതായും ഗൗരവകരമായ വിഷയമായതിനാൽ തന്നെ സർക്കാരിനെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഐഎംഎ അറിയിച്ചു.
 
അതേസമയം ആറ്റുകാൽ പൊങ്കാലയ്‌ക്ക് തടസ്സങ്ങളില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ശ്വാസ തടസ്സം, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയില്‍ പൊങ്കാലയിൽ നിന്നും വിട്ടുനിൽക്കണമെന്നും ആരോഗ്യമന്ത്രി തന്നെ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ പൊങ്കാലയോടനുബന്ധിച്ച് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമുള്‍പ്പെടുന്ന 23 സംഘങ്ങളെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 12 ആംബുലന്‍സ്, അഞ്ച് ബൈക്ക് ആംബുലന്‍സ് എന്നിവയും നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പൊങ്കാല നടക്കുന്ന സമയങ്ങളില്‍ ഇവിടെയെല്ലാം വീഡിയോ ചിത്രീകരണം ഉണ്ടാകും. ഭാവിയില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ പിന്നീട് വന്നാല്‍ ഇവരുമായി ഇടപഴകിയവരെ കണ്ടെത്തുന്നതിന് ഈ വീഡിയോ ദൃശ്യങ്ങൾ ഉപയോഗകരമാവും. കൂടാതെ റെയിൽവേ സ്റ്റേഷനുകൾ,ബസ് സ്റ്റാന്റ്,സമീപത്തുള്ള ക്ഷേത്രങ്ങൾ എന്നിവക്ക് സമീപവും ബോധവത്കരണത്തിനായി ലഘുലേഖകൾ വിതരണം ചെയ്യാനും ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

അടുത്ത ലേഖനം
Show comments