Publish Date: Thu, 19 Mar 2020 (08:43 IST)
Updated Date: Thu, 19 Mar 2020 (10:46 IST)
സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ് ടൂ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യഭ്യാസ ഡയറക്‌ടർ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മാറ്റമില്ലാതെ തുടരുമെന്നും പൊതുവിദ്യഭ്യാസ ഡയറക്‌ടർ അറിയിച്ചു. സംസ്ഥാനത്തെ സർവകലാശാല പരീക്ഷകളും മുൻനിശ്ചയപ്രകാരം തന്നെ നടക്കും.
അതേസമയം കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.നിലവില്‍ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശം.മാർച്ച് 31ന് ശേഷമായിരിക്കും പരീക്ഷകൾ ഇനിയുണ്ടാവുക.എല്ലാ സ്‍കൂളുകളും സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലകളും അടക്കണമെന്നും കേന്ദ്രം ഇന്നലെ വ്യക്തമാക്കി.