'മന്ത്രി മണി കയ്യേറ്റക്കാരുടെ മിശിഹ, പണം വാങ്ങി സിപിഐ ആർക്കും ഒന്നും ചെയ്തു നൽകാറില്ല' :കെ കെ ശിവരാമൻ
'മന്ത്രി മണി കയ്യേറ്റക്കാരുടെ മിശിഹ, പണം വാങ്ങിയ സിപിഎമ്മുകാരെ അറിയാം': കെ കെ ശിവരാമന്‍
മന്ത്രി എംഎം മണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ. മന്ത്രി എംഎം മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നു ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു സിപിഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
മണിയുടേതു നെറികെട്ട ആരോപണമാണ്. കാശ് വാങ്ങി സിപിഐ ആർക്കും ഒന്നും ചെയ്തു നൽകാറില്ല. ജോയ്സ് ജോർജ് കയ്യേറ്റക്കാരനാണെന്നു സിപിഐ പറഞ്ഞിട്ടില്ല. സിപിഎം ആരിൽ നിന്നൊക്കെ പണം വാങ്ങിയെന്നു അറിയാം. പേരു പറയാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.