Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമങ്ങളെ വിലക്കിയത് തെറ്റെന്ന് സിപിഐ; ജയ്പൂരല്ല തിരുവനന്തപുരമെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് കാനം

മാധ്യമങ്ങളെ വിലക്കിയത് തെറ്റെന്ന് സിപിഐ; ജയ്പൂരല്ല തിരുവനന്തപുരമെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് കാനം

മാധ്യമങ്ങളെ വിലക്കിയത് തെറ്റെന്ന് സിപിഐ; ജയ്പൂരല്ല തിരുവനന്തപുരമെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് കാനം
കൊച്ചി , ചൊവ്വ, 21 നവം‌ബര്‍ 2017 (19:05 IST)
സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്ന് ഓര്‍ക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളെ തടഞ്ഞതിനെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഎം സുധീരൻ എന്നിവരും വിമർശിച്ചു. മാധ്യമങ്ങളെ വിലക്കിയത് വലിയ തെറ്റെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു. നിയന്ത്രണം പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടിക്കെതിരെ സിപിഎം നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെക്കുറിച്ചും കാനം പ്രതികരിച്ചു. ആര് വിമര്‍ശിച്ചാലും സിപിഐ മറുപടി നല്‍കും. മുന്നണിമര്യാദയെന്തെന്ന് സിപിഎം പറയട്ടെ. മന്ത്രി എംഎം മണി ചരിത്രം പഠിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

അതേസമയം, സെക്രട്ടറിയേറ്റിൽ മാധ്യമങ്ങളെ തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. സുരക്ഷാ കാരണങ്ങളാ‍ലാണ് മാധ്യപ്രവർത്തകരെ സെക്രട്ടറിയേറ്റിൽ പ്രവേശിപ്പിക്കാതിരുന്നതെന്നും  വിലക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവതാരകന്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങി‍; പരാതി നല്‍കിയത് എട്ട് സ്‌ത്രീകള്‍ - യുവതികളുടെ പ്രസ്‌താവന ഞെട്ടിക്കുന്നത്