Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാകാനുള്ള മോഹം; സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

cpm
പത്തനംതിട്ട , ശനി, 30 ഡിസം‌ബര്‍ 2017 (12:57 IST)
കാനം രാജേന്ദ്രനും സിപിഐക്കുമെതിരെ രൂക്ഷവിര്‍ശനവുമായി സിപിഎം. കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് എല്‍ഡിഎഫില്‍ നിന്നുകൊണ്ടുതന്നെ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നതെന്നും പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപി‌എം വിമര്‍ശനമുന്നയിച്ചു. 
 
ജില്ലയിലെ എല്ലാ ഏരിയ ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സിപിഐക്കെതിരെ രൂക്ഷമായ ഭാഷയിലാണ്  സംസാരിച്ചത്. നിരന്തരം ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ മുന്നണിയില്‍ ആവശ്യമുണ്ടോ എന്ന കാര്യം സിപിഎം നേതൃത്വം ഉടന്‍ ആലോചിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 
 
സിപിഐ എടുക്കുന്ന പല നിലപാടുകളും എല്‍ഡിഎഫ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണോ എന്ന കാര്യം ആലോചിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. മാത്രമല്ല അടൂര്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാര്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയിപ്പിക്കില്ലെന്ന പരാമര്‍ശവും പന്തളം ഏരിയാ കമ്മറ്റി ഇന്നലെ ഉയര്‍ത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുല്‍ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും കാണിച്ച സമീപനം; പാക് ഹൈക്കമ്മീഷന് ഒരു ജോഡി ചെരിപ്പ് അയച്ച് ബിജെപി നേതാവ്