Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘രാജശേഖരാ, പുച്ഛം തോന്നുന്നു താങ്കളോട്..’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘രാജശേഖരാ, പുച്ഛം തോന്നുന്നു താങ്കളോട്..’; സിപിഐഎമ്മിന് നേരെ ആക്രമണം അഴിച്ചുവിടുന്ന ബിജെപിക്കെതിരെ ഒരു വീട്ടമ്മയുടെ കുറിപ്പ്

‘രാജശേഖരാ, പുച്ഛം തോന്നുന്നു താങ്കളോട്..’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്
, ശനി, 30 ഡിസം‌ബര്‍ 2017 (08:05 IST)
സംസ്ഥാനത്തെ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്ന ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒരു വീട്ടമ്മ. വീട്ടമ്മ തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. കുമ്മനം രാജശേഖരന്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് വീട്ടമ്മയുടെ കുറിപ്പ്.
 
ഫേസ്ബുക്കിന്റെ പൂര്‍ണ്ണ രൂപം :
 
സാധാരണ ഗതിയില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ ഇടുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യാറില്ലാത്ത ആളാണ് ഞാന്‍. പക്ഷേ ഇന്നലെ ഏഷ്യനെറ്റിലെ ഈ ന്യൂസ് ലിങ്ക് കണ്ടപ്പോള്‍ പുച്ഛം തോന്നുന്നു രാജശേഖരാ താങ്കളോട്. താങ്കളുടെ പ്രസ്ഥാവനയില്‍ ഒരു അക്ഷരം മാറിപ്പോയി. ” ക്രമസമാധാനം തകര്‍ത്തു ‘എന്നായിരുന്നു കൊടുക്കേണ്ടിയിരുന്നത്.
 
ഇവിടെയുള്ള സാധാരണക്കാരും സ്ത്രീകളും ഒക്കെ വാര്‍ത്തകള്‍ കാണുന്നവരും നവ മാധ്യമങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരാണ് എന്ന കേവല ബോധ്യം എങ്കിലും താങ്കള്‍ക്ക് ഉണ്ടാവേണ്ടിയിരിക്കണം.
ഇന്നലെ പത്തനംതിട്ടയിലടക്കം തുടര്‍ച്ചയായി നാല് ദിവസമായി അഞ്ചെട്ട് കമ്യൂണിസ്റ്റ്കാരെ താങ്കളുടെ അണികള്‍ മൃതപ്രായരാക്കിയ വാര്‍ത്തകള്‍ കാണുന്ന ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന ഇമ്മാതിരി വാര്‍ത്താ കുറിപ്പുകള്‍ ഇറക്കാന്‍ ലജ്ജ ഇല്ലേ ?
 
രാഷ്ട്രീയം അത്ര പിടിയില്ല എങ്കിലും ശ്രീമാന്‍ വി മുരളീധരനും കെ സുരേന്ദ്രനും കേരളത്തിലെ ബിജേപി നേതൃത്വത്തില്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ കേരളം ഇത്രയും വര്‍ഗീയവും ചോരക്കളവും ആയിരുന്നില്ല. ഞാന്‍ ജനിച്ച് വളര്‍ന്ന കോട്ടയം ജില്ലയിലോ വിവാഹം കഴിച്ച് താമസിക്കുന്ന ഇടുക്കി ജില്ലയിലോ അയല്‍ പക്കങ്ങളായി എല്ലാ ജാതി മത വിഭാഗങ്ങളും ഏകോദര സഹോദരങ്ങളായി ആണ് അന്നും ഇന്നും കഴിയുന്നത്.
 
അത്രയ്ക്ക് വര്‍ഗീയത മുട്ടി നില്‍ക്കുന്ന താങ്കളും ശിഷ്യ ഗണങ്ങളും അതിന് വളക്കൂറുള്ള ഏതെങ്കിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഒന്ന് മാറിത്തന്ന് മലയാളികളെ സാഹോദര്യത്താല്‍ ജീവിക്കാന്‍ അനുവദിക്കണം. ഒരു തമാശ ആയിട്ടാണെങ്കിലും രാജശേഖരന്‍ ചേട്ടാ, താങ്കളുടെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്ഥാവനകളും ഗവര്‍ണറുടെ അടുത്തേക്ക് ഉള്ള ഓട്ടവും കാണുമ്പോള്‍ അന്യന്‍ സിനിമയിലെ അംബിയേയും അന്യനേയും ഓര്‍മ്മ വരുന്നത് എനിക്ക് മാത്രമാണോ …?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുപതിനായിരം കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി