Select Your Language

Notifications

webdunia
webdunia
webdunia
webdunia

കായൽ കയ്യേറ്റം; തോമസ് ചാണ്ടിയെ കൈവിട്ട് സി‌പിഎം, രാജിക്കാര്യത്തിൽ സ്വയം തീരുമാനം എടുക്കണമെന്ന് നിർദേശം

തോമസ് ചാണ്ടിയ്ക്ക് ഇനി രക്ഷയില്ല

കായൽ കയ്യേറ്റം; തോമസ് ചാണ്ടിയെ കൈവിട്ട് സി‌പിഎം, രാജിക്കാര്യത്തിൽ സ്വയം തീരുമാനം എടുക്കണമെന്ന് നിർദേശം
, വെള്ളി, 10 നവം‌ബര്‍ 2017 (10:25 IST)
ഏറെ വിവാദമായ കായൽ കയ്യേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈയൊഴിയുന്നു. വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം അറിയിച്ചു. അതോടൊപ്പം രാജിക്കാര്യത്തിൽ മന്ത്രി സ്വയം തീരുമാനമെടുക്കണമെന്നും നേതൃത്വം നിർദേശിച്ചു.
 
മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാൽ പിന്തുണയ്ക്കില്ലെന്നു തോമസ് ചാണ്ടിയെ അറിയിച്ചെന്നാണ് വിവരം. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും സിപിഐഎം നേതൃത്വം വിലയിരുത്തുന്നു. 
 
വിഷയത്തിൽ തോമസ് ചാണ്ടിയുടെ രാജി നേരിട്ട് ആവശ്യപ്പെടാൻ സിപിഎം ഒരുക്കമല്ല. ഇതു മുന്നണി മര്യാദയല്ലെന്നാണു അഭിപ്രായം. എൻസിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു സിപിഎമ്മിന്റെ ആഗ്രഹം. 
 
തോമസ് ചാണ്ടിയുടെ രാജി ആവശ്യം വെള്ളിയാഴ്ച ചേരുന്ന സിപിഐ നിർവാഹക സമിതിയിലും ഉയർന്നേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സീക്രട്ട് ഗ്രൂപ്പാണ്... പറഞ്ഞോ...ഓവര്‍, ഹിന്ദു ഉണരാന്‍ സമയമായി...ഓക്കെ ഉണര്‍ത്താം...ഓവര്‍ ഓവര്‍ ’; മേജര്‍ രവിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം