Publish Date: Fri, 04 Mar 2022 (12:59 IST)
Updated Date: Fri, 04 Mar 2022 (13:05 IST)
സി.പി.എം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന സമിതിയുടെ പാനല്‍ തയ്യാറാക്കി. മുന്‍ മന്ത്രി ജി സുധാകരൻ അടക്കം 13 പേരെ ഒഴിവാക്കികൊണ്ടുള്ള പാനലാണ് തയ്യാറാക്കിയിരിക്കുന്നത്.പുതിയ സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
ആനത്തലവട്ടം ആനന്ദന്‍, കെ.ജെ തോമസ്, വൈക്കം വിശ്വന്‍, പി.കരുണാകരന്‍ എന്നിവരും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരൻ നേരത്തെ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. 75 വയസ്സ് കഴിഞ്ഞ 13 മുതിർന്ന നേതാക്കളെയാണ് സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് അനുവദിച്ചത്.