Publish Date: Tue, 02 May 2023 (12:28 IST)
Updated Date: Tue, 02 May 2023 (12:29 IST)
വിവാദ സിനിമ ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് സിപിഎം ആവശ്യപ്പെടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിനിമ നിരോധിക്കണമെന്ന ആവശ്യം സിപിഎം ഉന്നയിക്കില്ല. നിരോധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേരള സ്റ്റോറി സിനിമയിലൂടെ സമൂഹത്തില്‍ വിഷം കലക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
അതേസമയം സിനിമയ്‌ക്കെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സിനിമ വിദ്വേഷ പ്രസംഗ കേസില്‍ ചേര്‍ക്കാനാവില്ലെന്നാണ് സുപ്രീം കോടതി നിലപാട്.