സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും
സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം. പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും.
സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം. പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണിയോഗം ഉടന്‍ വിളിക്കും. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ വിമര്‍ശനം തുടരുന്നതിനിടയിലാണ് സിപിഎമ്മിന്റെ നീക്കം.
അതേസമയം പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടക്കുകയാണ്. കെഎസ് യു, എംഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് സംയുക്തമായ വിദ്യാഭ്യാസ ബന്ദിന് അഹ്വാനം ചെയ്തത്. അതേസമയം യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ ഇന്നലെ അറിയിച്ചിരുന്നു.
ഇന്നലെ ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബിനോയ് വിശ്വമാണ് ഇകാര്യം വ്യക്തമാക്കിയത്. എം എ ബേബി വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും ബിനോയ് വിശ്വവുമായി ഫോണില്‍ സംസാരിച്ചു എന്നുമാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് എം എ ബേബി ആവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയ് വിശ്വം വ്യക്തമാക്കി.