Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്

Vijay TVK

നിഹാരിക കെ.എസ്

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (11:32 IST)
ചെന്നൈ: കരൂരിൽ വെച്ച് നടന്ന തമിഴക വെട്രി കഴകത്തിന്റെ റാലിയ്ക്കിടെ ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ട ഇരകളുടെ കുടുംബത്തെ വിജയ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. കരൂരിൽ നടന്ന റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ മഹാബലിപുരത്തെ റിസോർട്ടിൽ വിളിച്ച് വരുത്തിയ ശേഷമായിരുന്നു വിജയ്‌യുടെ സന്ദർശനം.
 
മുടിയൊന്നും ചീകാതെയായിരുന്നു വിജയ് ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നിയെന്നും ദുരന്തത്തിൽ ഭാര്യയേയും കുഞ്ഞിനെയും നഷ്ടപ്പെട്ട യുവാവ് പറഞ്ഞു. തന്റെ അമ്മയുടെ കാലിൽ പിടിച്ച് വിജയ് കരഞ്ഞെന്നും മാപ്പ് ചോദിച്ചെന്നും യുവാവ് കൂട്ടിച്ചേർത്തു.
 
ചെന്നൈയ്ക്കടുത്തുള്ള മാമല്ലപുരത്തെ ഒരു റിസോർട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ദുരന്തമുണ്ടായതിനും കുടുംബാംഗങ്ങളെ കരൂരിലെത്തി ആശ്വസിപ്പിക്കാൻ സാധിക്കാത്തതിനും വിജയ് ക്ഷമ ചോദിച്ചു. അഞ്ച് ആഡംബര ബസുകളിലാണ് ടിവികെ മരിച്ചവരുടെ കുടുംബാംഗങ്ങളെ റിസോർട്ടിലെത്തിച്ചത്. 
 
അഞ്ച് ആഡംബര ബസുകളിലാണ് ടിവികെ മരിച്ചവരുടെ കുടുംബാംഗങ്ങളെ റിസോർട്ടിലെത്തിച്ചത്. ഇവർക്കായി അമ്പത് മുറികളുമെടുത്തിരുന്നു. ആദ്യം എല്ലാവരെയും വട്ടമേശയ്ക്ക് ചുറ്റുമിരുത്തി ഭക്ഷണം വിളമ്പിയെന്നാണ് റിപ്പോർട്ടുകൾ. ശേഷം വിജയ് ഓരോരുത്തരുടെയും മുറിയിലെത്തി കുടുംബത്തോട് സ്വകാര്യമായി സംസാരിച്ചു.
 
ഓരോ കുടുംബത്തിൽ നിന്നും നാലോ അഞ്ചോ പേരാണ് വിജയ്‌യെ കാണാൻ എത്തിയത്. ഇവരെയെല്ലാം അദ്ദേഹം ആശ്വസിപ്പിച്ചു. വിജയ് കാലിൽ വീണ് മാപ്പ് പറഞ്ഞെന്നും തൊണ്ടയിടറിയാണ് സംസാരിച്ചതെന്നും കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പതിഞ്ഞ ശബ്ദത്തിലായിരുന്നു സംസാരിച്ചത്, പല തവണ കരഞ്ഞു.
 
ഇതിനിടെ, കരൂർ അപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട യുവതി വിജയ് നൽകിയ 20 ലക്ഷം നഷ്ടപരിഹാരത്തുക തിരിച്ചുനൽകി. അപകടമുണ്ടായ കരൂർ സന്ദർശിക്കാത്ത നടന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് യുവതി പണം തിരിച്ചുനൽകിയത്. നഷ്ടപരിഹാരത്തുക വന്ന അക്കൗണ്ടിലേക്ക് 20 ലക്ഷം തിരിച്ചിട്ടതായി രസീത് സഹിതം യുവതി മാധ്യമങ്ങളെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചയാളുടെ രമേശ് എന്നയാളുടെ ഭാര്യ കൊടങ്കിപ്പട്ടി സ്വദേശി സംഗവി പെരുമാളാണു (28 വയസ്) നടനെതിരെ രംഗത്തെത്തിയത്.
  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു, ഇസ്രായേൽ സൈനികരെ കൊന്നു, ഇസ്രായേൽ തിരിച്ചടിക്കണമെന്ന് ട്രംപ്